- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് വൻ കഞ്ചാവ് വേട്ട; എക്സൈസ് പരിശോധനയിൽ 7.36 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വൻ കഞ്ചാവ് വേട്ട. എക്സൈസിന്റെ പരിശോധനയിൽ 7.36 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിലായി. ഒഡീഷ ഗഞ്ചാം ജില്ലയിൽ ഗാമുണ്ടി വില്ലേജ് സ്വദേശിയായ സന്തോഷ് ഗൗഡ (36 )യാണ് അറസ്റിലായത്.
കോഴിക്കോട് എക്സൈസ് ഇൻറലിജൻസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയിരുന്നത്. കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.പ്രജിതിന്റെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. അന്വേഷണത്തിൽ സൈബർ സെല്ലിന്റെ സഹായവും ലഭിച്ചിരുന്നു.
പിടിയിലായ സന്തോഷ് ഗൌഡയെ ചോദ്യം ചെയ്തുവരികയാണ്. പ്രതിക്ക് പിന്നിൽ മറ്റ് ആരെങ്കിലും ഉണ്ടോ, ആരുടെയെങ്കിലും ഇടനിലക്കാരനാണോ എന്നതടക്കം പരിശോധിച്ച് വരികയാണെന്നും അന്വേഷണ സംഘം പറഞ്ഞു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ വി.പി.ശിവദാസൻ, സന്ദീപ്.എൻ.എസ്, വിപിൻ.പി, രാഗേഷ്.ടി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് അബ്ദുൽ റഹൂഫ്, ജിത്തു, വനിത സിവിൽ എക്സൈസ് ഓഫീസർ ലത മോൾ എന്നിവരടങ്ങുന്ന സംഘമാണ് കോഴിക്കോട് നിന്നും പ്രതിയെ പിടികൂടിയത്.