കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിനടുത്തെ വലിയന്നൂരില്‍ ഫ്‌ളോര്‍ മില്ലില്‍ കയറി ജീവനക്കാരിയെ അക്രമിച്ച് കഴുത്തില്‍ നിന്ന് മാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍. വാരം പുറത്തീല്‍ സ്വദേശി പള്ളിപ്രം വീട്ടില്‍ അസ്ലമാ (37) ണ് അറസ്റ്റിലായത്. ചക്കരക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍

എം പി ഷാജിയുടെ നേതൃത്വത്തില്‍ നടന്ന സാഹസിക അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഫ്‌ളോര്‍ മില്ലില്‍ ജോലിക്കിടെ 79 വയസു കാരിയായ പുത്തന്‍ വീട്ടില്‍ ശ്രീദേവിയെ അക്രമിച്ചാണ് പ്രതി മാല കവര്‍ന്നത്. കഴിഞ്ഞ മാസം 17 നാണ് സംഭവം നടന്നത്. ഇതിന് ശേഷം ഉംറക്ക് പോയ പ്രതി വീട്ടില്‍ തിരിച്ചെത്തിയ വിവരത്തെ തുടര്‍ന്നാണ് ചക്കരക്കല്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കുറിച്ചു നേരത്തെ പൊലിസിന് വിവരം ലഭിച്ചിരുന്നു.

സി. സി. ടി.വി ക്യാമറകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. അസ്ലമിനെ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു.