- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശേരി എംഎൽഎ സച്ചിൻ ദേവിനും പെൺകുഞ്ഞ് പിറന്നു; പ്രസവം തിരുവനന്തപുരത്തെ എസ് എ ടി ആശുപത്രിയിൽ
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശേരി എംഎൽഎ സച്ചിൻ ദേവിനും പെൺകുഞ്ഞ് പിറന്നു; പ്രസവം തിരുവനന്തപുരത്തെ എസ് ്എ ടി ആശുപത്രിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശേരി എംഎൽഎ സച്ചിൻ ദേവിനും പെൺകുഞ്ഞ് പിറന്നു. തിരുവനന്തപുരത്തെ എസ് ്എ ടി ആശുപത്രിയിൽ പുലർച്ചെയാണ് ആര്യ കുഞ്ഞിന് ജന്മം നൽകിയത്.
അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. 2022 സെപ്റ്റംബർ നാലിനായിരുന്നു സച്ചിൻദേവും ആര്യയും വിവാഹിതരായത്. ഓൾ സെയിന്റ്‌സ് കോളജിൽ വിദ്യാർത്ഥിയായിരിക്കെ 21-ാം വയസിലാണ് ആര്യ തിരുവനന്തപുരം മേയറാകുന്നത്. സിപിഎം ചാല ഏരിയാ കമ്മിറ്റി അംഗമാണ് ആര്യ.
കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ് സച്ചിൻ ദേവ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബാലുശേരിയിൽ സിനിമാ താരം ധർമജനെ പരാജയപ്പെടുത്തിയാണ് സച്ചിൻ സഭയിലെത്തുന്നത്. സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് സച്ചിൻ.



