- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര്യനാട് മോഹനൻ കൊലക്കേസിൽ വിചാരണ തുടങ്ങുന്നു; 21 വർഷങ്ങൾക്കുശേഷം പ്രതി പിടിയിലായ കേസ്; സഹോദരി ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി കുറിഞ്ഞിലംകോട് സ്വദേശി സുൽഫിക്കർ
തിരുവനന്തപുരം: സഹോദരി ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയ ആര്യനാട് മോഹനൻ കൊലക്കേസിൽ പ്രതി സുൽഫിക്കറെ കുറ്റം ചുമത്തലിന് ഹാജരാക്കാൻ കോടതി ഉത്തരവ്. വിചാരണ കോടതിയായ തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതി ഫെബ്രുവരി 21 ന് പ്രതിയെ ഹാജരാക്കാൻ ഉത്തരവിട്ടു. പ്രതി കുറിഞ്ഞിലംകോട് സ്വദേശി സുൽഫിക്കർ എന്ന ബിനുവിനെ നെടുമങ്ങാട് പൊലീസ് ഡി വൈ എസ് പിയാണ് ഹാജരാക്കേണ്ടത്. കൃത്യം നടന്ന് 21 വർഷങ്ങൾക്കുശേഷം പ്രതി പിടിയിലായ കേസിലാണ് വിചാരണ തുടങ്ങുന്നത്.
2000ത്തിലാണ് കേസിനാസ്പദമായ കൊലപാതകം നടക്കുന്നത്. കുടുംബവഴക്കിനെ തുടർന്ന് സഹോദരി ഭർത്താവായ കുറിഞ്ഞിലംകോട് സ്വദേശി മോഹനനെ പ്രതി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ 21 വർഷങ്ങൾക്ക് ശേഷം 2021 ഡിസംബർ 16 നാണ് അറസ്റ്റ് ചെയ്തത്.
ഒളിവിൽ പോയ ഇയാൾ എറണാകുളം, കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിൽ പലപേരുകളിൽ താമസിച്ചു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചിരുന്നില്ല. ആര്യനാട് എസ്.എച്ച്.ഒ ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്