- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസമിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്; 10,000 പേരെ മാറ്റിപ്പാർപ്പിച്ചു
ഗുവാഹത്തി: പ്രളയസാഹചര്യം രൂക്ഷമായ ഡൽഹിക്ക് പുറമെ വെള്ളപ്പൊക്ക മുന്നറിയിപ്പിൽ അസാം. 17 ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. 10,000 പേരെ മാറ്റിപ്പാർപ്പിച്ചു. സിക്കിമിലും വടക്കൻ ബംഗാളിലും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
യമുന നദിയിലെ ജലനിരപ്പ് താഴ്ന്നതിനാൽ ഡൽഹിയിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലാതായിട്ടുണ്ട്. നദിയുടെ ജലനിരപ്പ് 208 മീറ്ററിൽ താഴെയാണ് എത്തിയിരിക്കുന്നത്. ഹത്‌നി കുണ്ട് ഡാമിൽ നിന്നും ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതാണ് ജലനിരപ്പ് താഴാൻ കാരണം. ഐടിഒ അടക്കമുള്ള സ്ഥലങ്ങളിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങി. വെള്ളക്കെട്ട് ഒഴിവാക്കാൻ സൈന്യത്തിന്റെ സേവനവും ഉപയോഗപെടുത്തുന്നുണ്ട്. എന്നാൽ ജലനിരപ്പ് താഴ്ന്നുവെങ്കിലും സംസ്ഥാനത്തെ മഴ വിട്ടുനിന്നിട്ടില്ല. കനത്ത മഴ കണക്കിലെടുത്ത് ഇന്ന് ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, പ്രളയബാധിത ഹിമാചൽ പ്രദേശിന്റെ ദുരന്ത നിവാരണത്തിന് കേന്ദ്ര സഹായം അനുവദിച്ചു.180 കോടി രൂപയാണ് കേന്ദ്ര വിഹിതമായി അനുവദിച്ചത്. സഹായം മുൻകൂറായി അനുവദിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച അംഗീകാരം നൽകി.



