തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയ നിലയില്‍. അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ കെ ഷിബുമോന്‍ ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. രണ്ടര വര്‍ഷമായി സ്റ്റേഷനില്‍ ജോലി ചെയ്തു വരികയാണ് ഷിബു.

മരണകാരണം വ്യക്തമല്ല. വാടകവീട്ടില്‍ താമസിക്കുകയായിരുന്നു ഇവരുടെ കുടുംബം. പുതിയ വീട് നിര്‍മാണം ആരംഭിക്കാനിരിക്കവേയാണ് ജീവനൊടുക്കിയത്. ഭാര്യയും രണ്ടുമക്കളുമുണ്ട്. പാരിപ്പള്ളി മെഡിക്കല്‍ കോളജിലെത്തിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ട് നല്‍കും.