- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരീക്ഷ കഴിഞ്ഞതിന് ശേഷം പെൺകുട്ടിയെ കള്ളം പറഞ്ഞ് തിരുപ്പതിയിലേക്ക് കൊണ്ടുപോയി അമ്പലത്തിൽ വിവാഹം; പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ വിവാഹം ചെയ്ത അദ്ധ്യാപകൻ ആന്ധ്രയിലെ ചിറ്റൂരിൽ അറസ്റ്റിൽ

X
ചിറ്റൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ വിവാഹം ചെയ്ത അദ്ധ്യാപകൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ഗംഗാവരം മണ്ഡലത്തിലാണ് സംഭവം.
17കാരിയായ 12-ാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ഇയാൾ വിവാഹം ചെയ്തത്. സംഭവത്തിൽ അദ്ധ്യാപകൻ ചലപതി (33)ക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു. പ്രതി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.
ബുധനാഴ്ച പരീക്ഷ കഴിഞ്ഞതിന് ശേഷം പ്രതി പെൺകുട്ടിയെ കള്ളം പറഞ്ഞ് തിരുപ്പതിയിലേക്ക് കൊണ്ടുപോയി. താൻ സത്യസന്ധനാണെന്നും തന്നെ വിശ്വസിക്കണമെന്നും താൻ അവളെ പരിപാലിക്കുമെന്നും പ്രതി പെൺകുട്ടിയോട് പറഞ്ഞു. തുടർന്ന് ഇവിടെയുള്ള ഒരു അമ്പലത്തിൽവച്ച് ഇരുവരും വിവാഹിതരാകുകയായിരുന്നു.
Next Story

