- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2.08 ഗ്രാം എംഡിഎംഎയുമായി അസിസ്റ്റന്റ് ഡയറക്ടര്‍ പിടിയില്‍; പരിശോധന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍; പ്രതിയെ ഓടിച്ചിട്ട് പിടികൂടി പോലീസ്
തിരുവനന്തപുരം: കരമനയിൽ നിന്ന് 2.08 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടി. വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിൽ താമസിക്കുന്ന 35 വയസ്സുള്ള സിനിമ അസിസ്റ്റന്റ് ഡയറക്ടർ ജസീമിനെയാണ് ഷാഡോ പൊലീസ് സംഘവും കരമന പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
കാസർഗോഡിൽ നിന്ന് ട്രെയിനിൽ തിരുവനന്തപുരം തമ്പാനൂരിൽ എത്തിയ പ്രതി തുടർന്ന് ബസിൽ കരമനയിലേക്ക് എത്തുകയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് പിന്തുടർന്ന പൊലീസ് പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. കരമന എസ്എച്ച്ഒ അനൂപ്, എസ്‌ഐമാരായ സന്ദീപ്, കൃഷ്ണകുമാർ, സുരേഷ് കുമാർ, ഷാഡോ എസ്‌ഐ ഉമേഷ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.
അറസ്റ്റിലായ ജസീമിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസിന്റെ അന്വേഷണത്തിൽ പ്രതിയുടെ മുൻകൈകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.
Next Story