- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് റോഡുകൾ നിർമ്മിക്കാനുള്ള കരാറിന് 25000 രൂപ കൈക്കൂലി; കല്ലുവാതുക്കലിൽ അസിസ്റ്റന്റ് എഞ്ചിനീയറെ വിജിലൻസ് പൊക്കി
കൊല്ലം:കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് എഞ്ചിനീയറെ വിജിലൻസ് സംഘം കയ്യോടെ പിടികൂടി.കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയറായ ജോണി ജെ.ബോസ്‌കോയാണ് കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസിന്റെ പിടിയിലായത്.ഇയാളുടെ കയ്യിൽ നിന്നും പതിനായിരം രൂപയും വിജിലൻസ് പിടിച്ചെടുത്തു.
കല്ലുവാതുക്കൽ പഞ്ചായത്ത് പരിധിയിലെ മൂന്ന് റോഡുകൾ നിർമ്മിക്കുന്നതിനുള്ള കരാറിന് 25,000 രൂപ ഇയാൾ സജയൻ എന്ന കരാറുകാരനോട് കൈക്കൂലിയായി ആവശ്യപ്പട്ടിരുന്നു.ആദ്യ പടിയെന്നോണം കരാറുകാരൻ ഉദ്യോഗസ്ഥന് 15,000 രൂപ നൽകി.ബാക്കി തുക ആവശ്യപ്പട്ടതോടെ സജയൻ വിജിലൻസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു.വിജിലൻസ് ഡിവൈഎസ്‌പി ഹരി വിദ്യാധരൻ,സിഐമാരായ വി.ജോഷി, ജയകുമാർ, എസ്‌ഐ ടി.കെ.രാജേഷ്, സജീവ് എന്നിവരടങ്ങിയ സംഘമാണ് ഉദ്യോഗസ്ഥനെ പിടികൂടിയത്.
മറുനാടന് മലയാളി ബ്യൂറോ
Next Story