- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കയറുന്നതിനിടെ വിദ്യാർത്ഥിയെ വലിച്ചു താഴെയിട്ടു; ചാവക്കാട് സ്വകാര്യ ബസ് കണ്ടക്ടർ കസ്റ്റഡിയിൽ; കൈക്ക് സാരമായി പരിക്കേറ്റ കുട്ടി ചികിത്സയിൽ
തൃശൂർ: ചാവക്കാട്ട് വിദ്യാർത്ഥി ബസിൽ കയറുന്നതിനിടെ കണ്ടക്ടർ വലിച്ച് താഴെയിട്ടതായി പരാതി. വിദ്യാർത്ഥിയുടെ കൈയ്ക്ക് സാരമായി പരിക്കേറ്റു. ചാവക്കാട് ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. ചാവക്കാട് -പൊന്നാനി റൂട്ടിൽ സർവീസ് നടത്തുന്ന ഹഫീന ബസിന്റെ കണ്ടക്ടർ ഉമ്മറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രദേശത്ത് സിസിടിവി ക്യാമറകളുണ്ടെങ്കിൽ പരിശോധിക്കുമെന്നും കുട്ടിയുടെ പരിക്കുമായി ബന്ധപ്പെട്ട വിശദാംശങ്ങളെല്ലാം പരിശോധിച്ചതായും പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം. സ്‌കൂളിൽനിന്ന് തിരികെ വീട്ടിലേക്ക് പോകാൻ ബസ് കയറിയപ്പോൾ കണ്ടക്ടർ തള്ളിയിട്ടതായാണ് കുട്ടി പരാതിപ്പെട്ടത്. ഇതോടെ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലാക്കി. ശനിയാഴ്ച രാവിലെയാണ് രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെട്ടത്.
Next Story




