- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാൾ ഫോണിലൂടെ തെറിവിളിച്ചു; പിന്നാലെ തട്ടുകടയിൽ കൂട്ടത്തല്ല്; ചൂടുവെള്ളമടക്കം മുഖത്തൊഴിച്ചു; അലറിവിളിച്ചോട്ടം; സംഭവം പത്തനംതിട്ടയിൽ
പത്തനംതിട്ട: പത്തനംതിട്ട കൂടൽ ഗാന്ധി ജംഗ്ഷനിലെ തട്ടുകടയിൽ ഉണ്ടായ കൂട്ടത്തല്ലിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ഏപ്രിൽ 20 ന് നടന്ന കൂട്ടത്തല്ലിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. തട്ടുകടയിലെത്തിയവരിൽ ഒരാൾ ഫോണിലൂടെ തമാശയ്ക്ക് തെറിവിളിച്ചതാണ് കൂട്ടത്തല്ലിന് കാരണമായത്.
കടയിലെത്തിയ ആൾ പരസ്യമായി ഫോണിലൂടെ തെറിവിളിക്കുന്നത് ഉടമയടക്കം ചോദ്യം ചെയ്തതാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. കൂട്ട തല്ലിനിടെ ചൂടുവെള്ളം മുഖത്തേക്ക് ഒഴിക്കുകയും ചെയ്തിരിന്നു. സംഭവത്തിൽ കൂടൽ പോലീസ് കേസെടുത്തു. കട ഉടമ ഉൾപ്പടെ മൂന്ന് പേർക്കെതിരെയാണ് സംഭവത്തിൽ കേസ് എടുത്തെന്ന് പോലീസ് പറഞ്ഞു.
Next Story