- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുന്ദമംഗലത്ത് മദ്രസാ അദ്ധ്യാപകന് വെട്ടേറ്റു; അയൽവാസിയായ യുവാവ് കൊടുവാളുപയോഗിച്ച് നടത്തിയ ആക്രമണത്തിൽ അദ്ധ്യാപകന് ഗുരുതര പരിക്ക്
കോഴിക്കോട്:വ്യക്തിവൈരാഗ്യത്തെ തുടർന്ന് അയൽവാസിയുടെ വെട്ടേറ്റ് മദ്രസാ അദ്ധ്യാപകന് ഗുരുതര പരുക്ക്.കുന്ദമംഗലം പതിമംഗലം സ്വദേശിയായ അഷ്‌റഫ് സഖാഫിക്ക് ആണ് വെട്ടേറ്റത്.കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.അയൽവാസിയായ ഷമീർ അഷ്‌റഫിനെ വഴിയിൽവെച്ച് വെട്ടുകയായിരുന്നു.വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് അഷ്‌റഫ് പറഞ്ഞു.
കൊടുവാളുമായെത്തിയ ഷമീർ കുട്ടികളുൾപ്പെടെയുള്ളവരെ ആക്രമിക്കാൻ ശ്രമിച്ചു.വീടിന്റെ ജനൽ ചില്ല് തകർത്തു.ഭയം കാരണം കുടുംബത്തിന് വീട്ടിൽ നിൽക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അഷ്‌റഫ് പറഞ്ഞു.ഷമീർ നേരത്തേയും അഷ്‌റഫ് സഖാഫിക്ക് നേരെ ആക്രമണം നടത്തിയിട്ടുണ്ടെന്ന് നാട്ടുകാരും ആരോപിച്ചു.സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞെങ്കിലും ഇതുവരേയും പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
പ്രതിക്കായി അന്വേഷണം തുടർന്നു വരികയാണെന്ന് കുന്ദമംഗലം പൊലീസ് അറിയിച്ചു.
Next Story




