പാലക്കാട്: യുവതിയെ ഓട്ടോയിൽ കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. ചടനാംകുറിശ്ശി സ്വദേശി അർസലിനെയാണ് (27) കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒമ്പതിന് വൈകീട്ട് 5.30നാണ് കേസിനാസ്പദമായ സംഭവം.

സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ നിന്ന് തിരുനെല്ലായയിലെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതിയെ ഓട്ടോറിക്ഷയിൽ കയറ്റിയത്. പിന്നീട് വഴിതെറ്റിച്ച് കുരുടിക്കാട്ടിലേക്ക് കൊണ്ടുപോയി. ഇത് മനസ്സിലാക്കിയ യുവതി ഓട്ടോ നിർത്താനാവശ്യപ്പെട്ട് ബഹളം വെച്ചപ്പോഴായിരുന്നു പീഡനശ്രമം.

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.