വിവാഹത്തില്‍നിന്നു പിന്മാറിയതിന് യുവതിയെയും കുടുംബത്തെയും തീകൊളുത്തി കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍
യുവതിയെയും കുടുംബത്തെയും തീകൊളുത്തി കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍
- Share
- Tweet
- Telegram
- LinkedIniiiii
മഞ്ചേശ്വരം: വിവാഹത്തില്‍നിന്നു പിന്മാറിയതിന്റെ വിരോധത്തില്‍ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെയും കുടുംബത്തെയും പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതി വയനാട് വൈത്തിരി ചൂണ്ടേലിലെ ശിവകുമാറിനെ (45) പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്ടുനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മഞ്ചേശ്വരം ഉദ്യവര്‍ഗുത്തുവിലെ പരേതനായ കൊറഗപ്പയുടെ വീടിനു നേരെയാണ് കഴിഞ്ഞ 24ന് ആക്രമണമുണ്ടായത്. കൊറഗപ്പയുടെ മകളുമായുള്ള ശിവകുമാറിന്റെ വിവാഹം രണ്ടുമാസം മുന്‍പ് നിശ്ചയിച്ചതായിരുന്നു. ഇതില്‍നിന്ന് യുവതി പിന്മാറിയിരുന്നു.
Next Story