പത്തനംതിട്ട: പട്ടാപ്പകല്‍ 95 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ 64 കാരനെ അറസ്റ്റ് ചെയ്ത് റാന്നി പെരുനാട് പോലീസ്.വടശ്ശേരിക്കര സ്വദേശിയായ ജോസ് എന്നു വിളിക്കുന്ന പത്രോസ് ജോണ്‍ (64) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. വീട്ടില്‍ തനിച്ചായിരുന്നു വയോധിക. മദ്യലഹരിയിലായിരുന്ന പ്രതി വീട്ടുമുറ്റത്ത് നിന്ന വയോധികയെ വായില്‍ തുണി തിരുകി ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി എടുത്തു വീടിനകത്തേക്ക് കൊണ്ടു പോയി.


കട്ടിലില്‍ കിടത്തി ബലാല്‍ക്കാരം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വായില്‍ തിരുകിയ തുണി വലിച്ചൂരി വയോധിക നിലവിളിച്ചു. ഇതു കേട്ട് അയല്‍വാസികളെത്തി. ആ സമയം പ്രതി കടന്നുകളയുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയും പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. വയോധികയും മകളും മാത്രമാണ് വീട്ടില്‍ താമസം. മകള്‍ ജോലിക്ക് പോയ സമയത്താണ് അതിക്രമം നടന്നത്.

പെരുനാട് പോലീസ് ഇന്‍സ്പെക്ടര്‍ വിഷ്ണു. ജി യുടെ മേല്‍നോട്ടത്തില്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ കുരുവിള സക്കറിയ, അച്ചന്‍കുഞ്ഞ്, എസ്.സി.പി.ഒ ,പ്രസാദ്, സി.പി.ഒമാരായ വിജേഷ്, അക്ഷയ് വേണു,അനന്തു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി