മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിക്ക് കഞ്ചാവ് പൊതി വില്‍ക്കാന്‍ ശ്രമിക്കവെ രണ്ട് പേർ അറസ്റ്റിലായി. മലപ്പുറം പൊന്നാനിയിലാണ് സംഭവം നടന്നത്. ബാത്തിഷ (46), ഷഹീര്‍ (22) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഒരു ആളൊഴിഞ്ഞ കെട്ടിടത്തിലെ രണ്ടാം നിലയില്‍ വിദ്യാര്‍ത്ഥിക്ക് കഞ്ചാവ് പൊതി വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ അറസ്റ്റിലായത്.

ഇവരില്‍ നിന്ന് അരക്കിലോ കഞ്ചാവ് കണ്ടെത്തി. പിടിയിലായ വിദ്യാര്‍ത്ഥിയെ പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. പിടിയിലായ ബാത്തിഷ നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.