കണ്ണൂര്‍: തലശേരി നഗരസഭാ ജീവനക്കാരനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താഴെ ചമ്പാട് സ്വദേശി എസ്.പ്രത്യുഷാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത് തലശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ചമ്പാട്ടെ വീട്ടു വളപ്പില്‍ സംസ്‌കരിച്ചു.

തലശേരി നഗരസഭയിലെ ഓഡിറ്റ് വിഭാഗം ജീവനക്കാരനും, എന്‍ജിഒ യൂണിയന്‍ തലശേരി ഏരിയാ കമ്മിറ്റിയംഗവുമാണ് താഴെ ചമ്പാട് വിന്നേഴ്‌സ് കോര്‍ണറിലെ ഗോവിന്ദ സദനത്തില്‍ പ്രത്യുഷ് മരിച്ചത്. എരഞ്ഞോളി പുഴയിലാണ് മൃതദേഹം കണ്ടത്.

ചൊവ്വാഴ്ച ഇയാള്‍ തലശേരി നഗര സഭ ഓഫീസില്‍ ജോലിക്ക് എത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം ഇയാളെ കാണാതാവുകയായിരുന്നു ഓഫീസിലെ ജീവനക്കാര്‍ തലശേരി പോലിസിലും ബന്ധുക്കളെയും വിവരം അറിയിച്ച്, അന്വേഷിക്കുന്നതിനിടയിലാണ് എരഞ്ഞോളി പുഴയില്‍ മുതദേഹം കണ്ടെത്തിയത്.

പാലയാട് സെന്‍ട്രല്‍ ജൂനിയര്‍ ബേസിക് സ്‌കൂള്‍ റിട്ട. അധ്യാപകനും, എസ് ഇ ആര്‍ ടി റിസോര്‍സ് പേഴ്‌സണുമായ കെ.കെ സുരേഷ് ബാബു - പാനൂര്‍ കെ കെ വി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. അധ്യാപിക പ്രഭാവതി ദമ്പതികളുടെ മകനാണ്. പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ജൂനിയര്‍ ക്ലര്‍ക്ക് അബിനയാണ് ഭാര്യ. ഹൃദ ഏക മകളാണ്. സഹോദരന്‍ എസ്. പ്രസൂണ്‍.