ന്യൂഡൽഹി: ഡൽഹി കേരള ഹൗസിനു മുന്നിലെ ചാണ്ടി ഉമ്മൻ എംഎൽഎയുടെ ഫ്‌ളക്‌സ് മുഖ്യമന്ത്രി എത്തും മുമ്പേ നീക്കി. ചാണ്ടി ഉമ്മന് അഭിവാദ്യമർപ്പിച്ചായിരുന്നു പോസ്റ്റർ. കേരള ഹൗസിനു മുന്നിൽ എൻജിഒ അസോസിയേഷൻ വച്ച 'പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന് ആശംസകൾ' എന്നെഴുതിയ പോസ്റ്ററാണ് നീക്കിയത്. സിപിഎം പൊളിറ്റ് ബ്യൂറോ (പിബി) യിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഡൽഹിയിൽ എത്തുന്നത്.

എൻജിഒ അസോസിയേഷനോട് ബോർഡ് നീക്കം ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നെങ്കിലും നീക്കിയിരുന്നില്ല. തുടർന്ന് കേരളാ ഹൗസ് അധികൃതരാണ് ഫ്‌ളക്‌സ് ബോർഡ് നീക്കിയതെന്ന് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. അതേസമയം കേരളാ ഹൗസിന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യം അർപ്പിച്ച് കേരളാ എൻജിഒ യൂണിയൻ പ്രവർത്തകർ വച്ച ബോർഡ് ഇവിടെ തന്നെയുണ്ട്.