മലപ്പുറം: വേങ്ങരയിൽ സ്‌കൂൾ വാനിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. വലിയോറ സ്വദേശി മോയൻ ഇസ്മായീൽ - നൂറ ദമ്പതികളുടെ മകൻ മുഹമ്മദ്‌ റിസ്‌വാൻ (12) ആണ് മരിച്ചത്. ഓട്ടോയിൽ നിന്നും ഇറങ്ങിയ വിദ്യാർഥി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം നടന്നത്.

എതിർദിശയിൽ വന്ന സ്‌കൂൾ വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വലിയോറ ഈസ്റ്റ്‌ എഎംയുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് റിസ്‌വാൻ. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.