തിരുവല്ല: ടി.കെ റോഡിലെ തോട്ടഭാഗത്ത് കാറിലിടിച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ ഇരവിപേരൂർ മേപ്പുറത്ത് വീട്ടിൽ മോഹൻ കുമാർ (56) ആണ് മരിച്ചത്.

ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളായ മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരം. പേർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്‌ച്ച വൈകിട്ട് മൂന്നരയോടെ തോട്ടഭാഗം ജങഷന് സമീപമായിരുന്നു അപകടം.

ടി.കെ റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന കാറിൽ കോഴഞ്ചേരി ഭാഗത്ത് നിന്നു വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ട്പ്പെട്ട ഓട്ടോറിക്ഷ എതിർ ദിശയിൽ നിന്നും വന്ന ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.