കോഴഞ്ചേരി: ടൗണിലെ ഓട്ടോ ഡ്രൈവര്‍ പമ്പാനദിയില്‍ മരിച്ച നിലയില്‍. കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ടതാണെന്ന് കരുതുന്നു. തെക്കേമല ചിറയില്‍ പൗര്‍ണമി ഭവന്‍ പ്രസാദ് (56), ആണ് മരിച്ചത്.

ബുധന്‍ വൈകിട്ട് കോഴഞ്ചേരി പാലത്തിന് താഴെ കുളിക്കാന്‍ ഇറങ്ങിയിരുന്നു. ഇതിനിടയില്‍ ഒഴുക്കില്‍പ്പെട്ടതാകാമെന്ന കരുതുന്നു. പത്തനംതിട്ട നിന്നും അഗ്നി രക്ഷാസേന സ്‌കൂബാ ടീം നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെടുക്കുക ആയിരുന്നു.ആറന്മുള പോലീസും സ്ഥലത്തെത്തിയിരുന്നു.ഭാര്യ ഷീല, മകള്‍ നിമിഷ.