- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെങ്ങന്നൂരിൽ അയ്യപ്പഭക്തൻ ട്രയിനിൽ നിന്ന് വീണു; ട്രാക്കിനും തീവണ്ടിക്കും ഇടയിൽ വീണ ഭക്തന്റെ അരക്ക് താഴേക്ക് ഗുരുതര പരിക്ക്
ചെങ്ങന്നൂർ:ശബരിമല ദർശനത്തിനായെത്തിയ ഭക്തന് ട്രയിനിൽ നിന്ന് വീണ് ഗുരുതര പരിക്ക്.പാലരുവി എക്സ്‌പ്രസിൽ യാത്ര ചെയ്യുകയായിരുന്ന തമിഴ്‌നാട് തെങ്കാശി പാളയം സ്വദേശി കറുപ്പു സ്വാമി (53)ക്കാണ് ട്രയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റത്.ട്രെയിനിൽ നിന്നും ചാടി ഇറങ്ങുന്നതിനിടെ ട്രാക്കിനും തീവണ്ടിക്കും ഇടയിലേക്ക് വീണാണ് അപകടമുണ്ടായത്.അപകടത്തെ തുടർന്ന് അരക്ക് താഴേക്കാണ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്.
ഉറക്കത്തിലായിരുന്ന കറുപ്പു സ്വാമി ട്രെയിൻ ചെങ്ങന്നൂർ സ്റ്റേഷനിൽ നിന്ന് നീങ്ങി തുടങ്ങിയപ്പോഴാണ് ഉണർന്നത്.ട്രയിൻ സ്റ്റേഷൻ വിടുന്നതിന് മുമ്പ് ഇറങ്ങാനായി അദ്ദേഹം ട്രയിനിൽ നിന്നും ചാടി ഇറങ്ങാൻ ശ്രമിച്ചു.ഇതിനിടെ ട്രയിനിന് സ്പീഡ് കൂടിയിരുന്നു.സ്റ്റേഷൻ പ്ലാറ്റ് ഫോമിലേക്ക് കറുപ്പു സ്വാമി ചാടിയെങ്കിലും പ്ലാറ്റ്‌ഫോമിനും തീവണ്ടിക്കും ഇടയിലേക്ക് അദ്ദേഹം വീഴുകയായിരുന്നു.ഇത് കണ്ട് ആളുകൾ ബഹളം വച്ചതോടെ ഉടൻ തന്നെ തീവണ്ടി നിർത്തി.തുടർന്ന് ട്രയിനിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്ന ചവിട്ട് പടിയുടെ ഭാഗം ആർ പി എഫും അഗ്‌നി രക്ഷാ സേനയും ചേർന്ന് മുറിച്ച് മാറ്റിയാണ് കറുപ്പുസ്വാമിയെ ട്രാക്കിൽ നിന്നും രക്ഷപ്പെടുത്തിയത്.
വീഴ്ചയിൽ കറുപ്പു സ്വാമിയുടെ വയറിന്റെ ഭാഗത്ത് അടക്കം ഗുരുതരമായ പരിക്കാണുള്ളത്.ആന്തരീക അവയവങ്ങൾക്കും മുറിവേറ്റതായാണ് വിവരം.ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.




