കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും എന്തുക്കൊണ്ടാണ് അയ്യപ്പ സംഗമം എന്ന് പേര് നല്‍കിയതെന്നും ഹൈക്കോടതി ചോദിച്ചു. സ്‌പോണ്‍സര്‍ഷിപ്പിലൂടെ എന്തിനാണ് പരിപാടി നടത്തുന്നതെന്നും കോടതി ആരാഞ്ഞു.

ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാ?ഗമായാണ്, അയ്യപ്പ സം?ഗമം നടത്തുന്നതെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ മറുപടി നല്‍കിയിരിക്കുന്നത്. മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുകയാണ് സം?ഗമത്തിലൂടെ ലക്ഷ്യമിടുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അയ്യപ്പ സം?ഗമവുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സം?ഗമവുമായി ബന്ധപ്പെട്ട ഫണ്ടുസമാഹരണവും വരവുചെലവുകളും സംബന്ധിച്ച് കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും സര്‍ക്കാരിനോടും നിര്‍ദേശിച്ചു.