- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ പൂജവയ്ക്കാനായി വാങ്ങിച്ച 'റംബൂട്ടാൻ' എടുത്ത് വിഴുങ്ങി; തൊണ്ടയിൽ കുടുങ്ങി വെറും അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
തിരുവനന്തപുരം: വീട്ടിൽ പൂജവയ്ക്കാനായി വാങ്ങിച്ച 'റംബൂട്ടാൻ' എടുത്ത് വിഴുങ്ങി തൊണ്ടയിൽ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം.തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം നടന്നത്. റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങിയാണ് 5 മാസം പ്രായമായ കുഞ്ഞ് മരിച്ചത്.
കല്ലമ്പലം കരവാരം തോട്ടയ്ക്കാട് മംഗ്ലാവിൽ വീട്ടിൽ അനേഷ് സുധാകരന്റെ മകൻ ആദവാണ് മരിച്ചത്. വീട്ടിൽ പൂജവയ്ക്കുന്നതിനായി വെച്ചിരുന്ന പഴം കുട്ടിയെടുത്ത് കഴിക്കുകയായിരുന്നു.
മൃതദേഹം ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Next Story