തൃശൂർ: കുന്നംകുളം താഴ്‌വാരത്ത് മൂന്നു മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തി. അഭിഷേക്-അഞ്ജലി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പാൽ തൊണ്ടയിൽ കുരുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ രാത്രിയോടെ അമ്മ കുഞ്ഞിന് പാൽ നൽകിയ ശേഷം ഒരുമിച്ച് ഉറങ്ങുകയായിരുന്നു. രാവിലെ ഉണർന്നപ്പോഴാണ് കുഞ്ഞിന് അനക്കമില്ലെന്ന് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിൻ്റെ മരണം സ്വാഭാവികമാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ വ്യക്തമാകൂ.