ഈരാറ്റുപേട്ട; ഓൾഇന്ത്യ പെർമിറ്റ് നേടി താൻ ആരംഭിച്ച പത്തനംതിട്ട-കോയമ്പത്തൂർ ബസ്സ് സർവ്വീസ് മുടക്കാൻ കെഎസ്ആർടിസിയും മോട്ടോർ വാഹനവകുപ്പും നടത്തിവരുന്ന ആസൂത്രിത നീക്കത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് റോബിൻ ബസ് ഉടമ ഇടമറുക് പാറയിൽ ബേബി ഗിരീഷ്.

താൻ ഇത്തരത്തിൽ ബസ് സർവ്വീസുമായി മുന്നോട്ടുപോയാൽ കൂടതൽ പേർ ഈ രംഗത്തേയ്ക്ക് കടന്നുവരുമെന്നും ഇത് നഷ്ടം വരുത്തുമെന്നും മറ്റുമുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം,മോട്ടോർ വാഹന വകുപ്പിന്റെ സഹായത്തോടെ കെ എസ് ആർ ടി സി ബസ്് സർവ്വീസ് മുടക്കാൻ നീക്കം നടത്തിവരുന്നതായിട്ടാണ് മനസിലാക്കുന്നത്.

ഇനി ഒരിക്കലും സർവ്വീസ് നടത്തിക്കില്ലന്ന മട്ടിലാണ് മോട്ടോവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഇടപെടൽ.നിലവിൽ ബസിന്റെ ഫിറ്റനസ് സസ്പെന്റ് ചെയ്തിരിക്കുകയാണ്. സ്്ക്രൂ ലൂസ്്് ,ടയറിന് സോളിങ് കുറവ്, ലൈറ്റിന് വെളിച്ചം പോരാ ഇന്റിക്കേറ്റർ ലൈറ്റുകൾ നേരാംവണ്ണം പ്രവർത്തിക്കുന്നില്ല, ബോർഡ് വച്ചു,സ്റ്റാന്റുകളിൽ നിന്നും ആളെ കയറ്റി തുടങ്ങി മുടന്തൻ ന്യായങ്ങൾ നിരത്തിയാണ് ഫിറ്റനസ് സസ്പെന്റ് ചെയ്തിട്ടുള്ളത്.

കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുള്ള നിയമങ്ങൾ പാലിച്ചാണ് ബസ് സർവ്വീസ് ആരംഭിച്ചതെന്നും ചട്ടങ്ങൾ പ്രകാരം അനുവദനീയമായ കാര്യങ്ങൾ മാത്രമാണ് ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്നും രേഖകൾ സഹിതം അധികൃതരെ ബോദ്ധ്യപ്പെടുത്തി.എന്നിട്ടും അധികൃതർ നടപടികളിൽ നിന്നും പിന്മാറാൻ തയ്യാറായില്ല.

ഫിറ്റനസ് സസ്പെന്റ് ചെയ്യുന്നതിന് കാരണമായി നോട്ടീസിൽ ചൂണ്ടികാണിച്ചിട്ടുള്ള പ്രശ്നങ്ങൾ പരിഹരിച്ച ശേഷം ഫിറ്റനസിന് പുതുക്കി കിട്ടുന്നതിന് അപേക്ഷയുമായി എത്തിയപ്പോൾ ഇത് സ്വീകരിക്കാൻ പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറാവാത്ത സ്ഥിതിയാണ് നിലവിലുള്ളത്.

കേരളത്തിലെ ഏത് ഓഫീസിൽ അപേക്ഷ സമർപ്പിച്ചാലും തന്റെ ബസിന് ഫിറ്റനസ് നൽകരുതെന്ന് ഉദ്യോഗസ്ഥർക്ക് ഉന്നതങ്ങളിൽ നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്.

ഫിറ്റനസ് പരിശോധനയ്ക്ക് ബസ് ഹാജരാക്കുമ്പോൾ എന്തെങ്കിലും കാരണം പറഞ്ഞ് ബസ് കസ്റ്റഡിയിൽ എടുക്കുന്നതിന് ഉദ്യോഗസ്ഥ തലത്തിൽ ധാണയായതയും വിവരം ലഭിച്ചിട്ടുണ്ട്.സിഐറ്റിയു യൂണിയനെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ തരംതാഴ്ന്ന കളിക്ക് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതെന്നാണ് സംശയിക്കുന്നത്.ബേബി ഗിരീഷ് വ്യക്തമാക്കി.

മുത്തച്ഛൻ കുഞ്ഞ് നടത്തിയിരുന്ന ബസ് സർവ്വീസിനോട് അതിയായ താൽപര്യം തോന്നി,എൽഎൽബി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച്,1996 ലാണ് ബസ് സർവ്വീസ് ആരംഭിക്കുന്നത്.എറണാകുളം -എരുമേലി എക്സ്പ്രസ് സർവ്വീസ് നടത്തിയിരുന്ന ബസ് വാങ്ങിയാണ് തുടക്കം.2007 ആയപ്പോഴേയ്ക്കും 8 സർവ്വീസുകളുമായി സാമാന്യം ഭേതപ്പെട്ട നിലയിലെത്തി.

2014 ആയപ്പോഴേയ്ക്കും 6 സൂപ്പർ ക്ലാസ് പെർമിറ്റും ലഭിച്ചിരുന്നു.ഇത് പിന്നീട് കെഎസ്ആർസി ഏറ്റെടുത്തു.ഇതുമൂലം ഉണ്ടായ സാമ്പത്തീക നഷ്ടം വലുതായിരുന്നു.യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകുക എന്ന ലക്ഷ്യത്തിൽ ,5 പൂതിയ ബസുകൾ വാങ്ങിയതിന് പിന്നാലെയാണ് റൂട്ടുകൾ കെഎസ്്ആർടിസ് ഏറ്റെടുക്കുന്നത്.

ബസുകളുടെ ലോണുകൾ മുടങ്ങി,സിബിൽ സ്‌കോർ താഴേയ്ക്ക് പോയതിനാൽ ചെറിയ തുകകൽക്കുള്ള ലോണുകൾ പോലും കിട്ടാത്ത സ്ഥിതിയായി.പിന്നെ കാത്തിരിപ്പിന്റെ കാലമായിരുന്നു.ഇതിനിടയിൽ താൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ ബസ് ഇടിപ്പിച്ച് അപായപ്പെടുത്താനും നീക്കമുണ്ടായി.അന്നും ഇന്നും അറിയപ്പെടുന്ന ബസ് ഉടമളിൽ ഒരാളാണ് അപയാപ്പെടുത്താൻ ശ്രമിച്ചത്.

ലാഭത്തിൽ ഓടിയിരുന്ന ബസ് വാങ്ങാൻ തയ്യാറായി എത്തിയപ്പോൾ നൽകാതിരുന്നതിന് പ്രതികാരമായിട്ടാണ് ഇയാൾ തന്നെ വകവരുത്താൻ നിർമ്മിത അപകടം സൃഷ്ടിച്ചത്.അപകടത്തിൽ വലതുകാലും വലതുകയ്യും ഏറെക്കുറെ ചലന ശേഷി നഷ്ടപ്പെട്ട സ്ഥിതിയിരുന്നു.കയ്യിലെ ഞരമ്പുകൾക്ക് ഇപ്പോഴും അസഹ്യമായ വേദനയുണ്ട്. രാത്രി കാലങ്ങളിൽ കിടന്നുറങ്ങാൻ പോലും കഴിയുന്നില്ല.

ഈ സ്ഥിതിയിലും ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു.രോഗാവസ്ഥയക്ക് ശമനം കിട്ടണമെങ്കിൽ മനസിന്റെ ചിന്തമാറുന്ന സ്ഥതിയിലേയ്ക്ക് എന്തെങ്കിലും പ്രവർത്തിയിലേയ്ക്ക് മാറണമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ വായനയിലേയ്ക്ക് തിരിഞ്ഞു.ഈ ഘട്ടത്തിലാണ് കേന്ദ്രഗവൺമെന്റ് നടപ്പിലാക്കിവരുന്ന ഓൾഇന്ത്യ ടൂറിസ്റ്റ് പെർമ്മിറ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചത്.

തുടർന്ന് കൊക്കിൽ ഒതുങ്ങുന്ന തുകയ്ക്കുള്ള ബസ് കിട്ടാൻ കാത്തിരിപ്പായി.ഇപ്പോഴാണ് അത് യാഥാത്ഥ്യത്തിലേയ്ക്ക് എത്തിയത്.സർവ്വീസ് ആരംഭിച്ചപ്പോൾ തന്നെ അത് മുടക്കാൻ ഉദ്യോഗസ്ഥ തലത്തിൽ നിന്നും തന്നെ നീക്കം ഉണ്ടായത് വലിയ മനോവിഷമം സൃഷ്ടിച്ചു.ഒരു സംരംഭകനെ ഏങ്ങിനെ സർക്കാർ ഉദ്യോഗസ്ഥർ തകർക്കുന്നു എന്നതിന് നേർ സാക്ഷ്യമാണ് തന്റെ അനുഭവം.ഗരീഷ് വാക്കുകൾ ചുരുക്കി.