- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിടപ്പുമുറിയില്‍ രാത്രി അസാധാരണ അനക്കവും ശബ്ദവും; ആദ്യം കാര്യമാക്കാതെ വിട്ടത് വിനയായി; ഒടുവിൽ രണ്ടുദിവസത്തെ തിരച്ചിലിൽ കിട്ടിയത് ഏഴ് അതിഥികളെ; ആശ്വാസമായെന്ന് വീട്ടുകാർ
മലപ്പുറം: മമ്പാട് വീട്ടിലെ കിടപ്പുമുറിയിൽ നിന്ന് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഏഴ് പാമ്പിൻകുഞ്ഞുങ്ങളെ പിടികൂടി. നടുവത്ത് തങ്ങൾ പടിയിൽ ബാബുരാജൻ എന്ന പഞ്ചായത്ത് ഓഫീസ് ജീവനക്കാരന്റെ വീട്ടിലാണ് സംഭവം. വെള്ളിവരയൻ ഇനത്തിൽപ്പെട്ട പാമ്പിൻകുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്.
സംഭവമറിഞ്ഞതിനെത്തുടർന്ന് ഇ.ആർ.എഫ്. ഷഹബാൻ മമ്പാട് സംഘമെത്തിയാണ് ഇവയെ പിടികൂടിയത്. ആദ്യ ദിവസം ആറ് പാമ്പിൻകുഞ്ഞുങ്ങളെ പിടികൂടിയപ്പോൾ, ഇന്നലെയാണ് ഒരെണ്ണത്തെ കൂടി കണ്ടെത്തിയത്. ശുചിമുറിയിലെ മലിനജലം ഒഴുക്കുന്ന കുഴിയിൽ അകപ്പെട്ട പാമ്പ് മുട്ടയിട്ട് വിരിഞ്ഞതാകാം ഇതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Next Story




