- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിമൂന്ന് മിനിറ്റ് ദൈർഘ്യം വരുന്ന രംഗങ്ങൾ ഒഴിവാക്കി; മോൺസ്റ്ററിന് ബഹ്റൈനിലെ വിലക്ക് പിൻവലിച്ചു
കൊച്ചി: മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം മോൺസ്റ്ററിന് യുഎഇ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിൽ വിലക്ക് എന്ന വാർത്തകൾ കഴിഞ്ഞ ദിവസം വന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ വിലക്ക് ബഹ്‌റൈൻ പിൻവലിച്ചു എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ചിത്രത്തിൽ നിന്ന് പതിമൂന്ന് മിനിറ്റ് ദൈർഘ്യം വരുന്ന രംഗങ്ങൾ ഒഴിവാക്കിയ ശേഷമാണ് ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചത് എന്നാണ് സൂചന.
രാജ്യത്ത് മോൺസ്റ്ററിന്റെ അഡ്വാൻസ് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.ക്വീർ രംഗങ്ങൾ ഉള്ളതിനാലാണ് സിനിമയ്ക്ക് യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചത്. ഒക്ടോബർ 21-ന് ദീപാവലി റിലീസായാണ് മോൺസ്റ്റർ എത്തുക. സസ്‌പെൻസ് ത്രില്ലറായൊരുങ്ങുന്ന സിനിമയുടെ സംവിധാനം വൈശാഖാണ്. ഏറെ വെല്ലുവിളികൾ സിനിമയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും മറ്റ് സിനിമകളെ അപേക്ഷിച്ച് മോൺസ്റ്ററിന് വിപുലമായ പോസ്റ്റ് പ്രൊഡക്ഷൻ ആവശ്യമായിരുന്നു എന്നും സംവിധായകൻ വൈശാഖ് പറഞ്ഞിരുന്നു.
മോഹൻലാലും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഒരുപാട് സവിശേഷതകൾ ഉള്ള ചിത്രമാണ് മോൺസ്റ്റർ. മലയാളത്തിൽ ആദ്യമായായിരിക്കും ഇങ്ങനെയൊരു പ്രമേയം ഇത്ര ധൈര്യപൂർവം അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ നായകനും വില്ലനും തിരക്കഥ തന്നെയാണ് എന്നും മോഹൻലാൽ വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു.ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. പുലിമുരുകന്റെയും തിരക്കഥ ഉദയ്കൃഷ്ണയുടേതായിരുന്നു. തെലുങ്ക് നടൻ മോഹൻബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവാണ് നായിക. ലക്ഷ്മിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്




