- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗിക ബന്ധം സമ്മതത്തോടെയെന്ന് വാട്സ്ആപ്പ് ചാറ്റിൽ വ്യക്തം; സ്‌ക്രീൻഷോട്ട് തെളിവായെടുത്ത് പ്രതിക്ക് മുൻകൂർ ജാമ്യം നൽകി ഹൈക്കോടതി
കൊച്ചി: വാട്സ്ആപ്പ് ചാറ്റ് സ്‌ക്രീൻഷോട്ട് തെളിവായി സ്വീകരിച്ച് ബലാത്സംഗ കേസിൽ പ്രതിക്കു മുൻകൂർ ജാമ്യം നൽകി ഹൈക്കോടതി ഉത്തരവ്. ലൈംഗിക ബന്ധം സമ്മതത്തോടെയാണെന്നതിനു ചാറ്റിൽ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. ഹോട്ടൽ മുറിയിൽ വച്ച് മദ്യം നൽകി മയക്കി രണ്ടു പേർ ചേർന്നു ബലാത്സംഗം ചെയ്തെന്ന കേസിലാണ് ഉത്തരവ്.
രണ്ടാം പ്രതിയാണ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. പ്രതി മുറിയിൽ ഉണ്ടെന്ന് അറിഞ്ഞുകൊണ്ട്, സ്വമേധയായാണ് യുവതി ഹോട്ടലിലേക്കു പോയതെന്ന് വാട്ട്സ്ആപ്പ് ചാറ്റ് സ്‌ക്രീൻഷോട്ടിൽനിന്നു വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മുറിയിൽ വച്ചുള്ള ലൈംഗിക ബന്ധം സമ്മതത്തോടെയാണെന്നും ചാറ്റിൽ നിന്നു വ്യക്തമാണ്. ഇതിനു ശേഷം പ്രതികൾ യുവതിക്ക് 5000 രൂപ നൽകിയെന്നതും ചാറ്റിലുണ്ട്- കോടതി പറഞ്ഞു.
യുവതിയെ തിരുവല്ലയിലെ ഹോട്ടൽ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി മദ്യ നൽകി പീഡിപ്പിച്ചു ചിത്രങ്ങൾ പകർത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രതികൾ ഈ ദൃശ്യങ്ങൾ ഇലക്ട്രോണിക് മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.
പരാതി നൽകാൻ പന്ത്രണ്ടു ദിവസം താമസിച്ചു എന്നതു കൂടി കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവ്. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.




