തിരുവനന്തപുരം: ബൽറാം കുമാർ ഉപാധ്യായയെ പുതിയ ജയിൽ മേധാവിയായി നിയമിച്ചു. സുധേഷ് കുമാർ ഐപിഎസ് വിരമിച്ച ഒഴിവിലാണ് നിയമനം. സുധേഷ് കുമാർ ഇന്നാണ് സർവീസിൽ നിന്ന് വിരമിക്കുന്നത്.

നിലവിൽ ബറ്റാലിയൻ എഡിജിപിയായ ബൽറാം കുമാർ നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്നു. തുടർന്ന് പ്രമോഷൻ നൽകി എഡിജിപി ബറ്റാലിയനായി നിയമിക്കുകയായിരുന്നു.