- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലർച്ചെ ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകവേ പിടിച്ചുനിർത്തി; ബാര്‍ ജീവനക്കാരനെ കത്തി കാട്ടി ഭീക്ഷണിപ്പെടുത്തി കവര്‍ച്ച; കേസിൽ നാലു പേരെ പൊക്കി പോലീസ്
ഇടുക്കി: ബാർ ജീവനക്കാരന്‍റെ കഴുത്തിൽ കത്തിവെച്ച് കവർച്ച നടത്തിയ കേസുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. ഇടുക്കി തങ്കമണി സ്വദേശി വിബിൻ ബിജു (22),ആലുവ സ്വദേശി ജിനോയ് ജേക്കബ്ബ് (33), തൃശൂർ വെള്ളിക്കുളങ്ങര സ്വദേശി ആലീഫ് (24), ആലപ്പുഴ മുതുകുളം സ്വദേശി മുഹമ്മദ് ഫൈസൽ (29) എന്നിവരാണ് വലയിൽ കുടുങ്ങിയത്.
കഴിഞ്ഞ ഞായറാഴ്ച്ച പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. കണ്ണൂരിലെ വീട്ടിൽ നിന്ന് ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി താമസസ്ഥലത്തേക്ക് പോവുകയായിരുന്നു ശ്രീജേഷ്. ഇതിനിടയിലാണ് ശ്രീജേഷിനുനേരെ ആക്രമണം നടന്നത്. ശ്രീജേഷിന്‍റെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുകയായിരുന്നു.
Next Story