പാലക്കാട്: കളിക്കുന്നതിനിടെ കഴുത്തിൽ തോർത്ത് കുരുങ്ങി ഒമ്പതു വയസുകാരൻ ദാരുണമായി മരിച്ചു. പാലക്കാട് നെല്ലായ പേങ്ങാട്ടിരി അംബേദ്കർ നഗറിൽ ഇന്ന് വൈകിട്ട് 4.30ഓടെയാണ് സംഭവം. പേങ്ങാട്ടിരി ചെറുവശ്ശേരി പള്ളിയാലിൽ മുജീബിന്റെ മകനും കൃഷ്ണപ്പടി ഇ.എൻ.യു.പി. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുമായ മുഹമ്മദ് ആഷിക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

വീടിനടുത്തുള്ള മുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അയയിൽ തൂക്കിയിട്ടിരുന്ന തോർത്ത് കഴുത്തിൽ കുരുങ്ങുകയും തുടർന്ന് കുട്ടി നിലത്ത് വീഴുകയുമായിരുന്നു. കുടുംബാംഗങ്ങൾ ഉടൻതന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിനോദതിനിടെയുണ്ടായ ദാരുണമായ സംഭവം പ്രദേശത്തെയാകെ ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്.