- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് വിതുരയിൽ കരടി ഇറങ്ങി; ഒരാളെ ആക്രമിച്ചു പരിക്കേൽപ്പിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് വിതുര - പേപ്പാറയിൽ കരടിയുടെ ആക്രമണം. പേപ്പാറ - പൊടിയക്കാല സ്വദേശി രാജേന്ദ്രൻ കാണിയെയാണ് കരടി ആക്രമിച്ചത്. ഇന്ന് വൈകിട്ട് 4.30 ഓടെയാണ് സംഭവം. കരടിയുടെ ആക്രമണത്തിൽ രാജേന്ദ്രൻ കാണിയുടെ ഇരു കൈകൾക്കും പരിക്കേറ്റു.ഏതാനം മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് വീട്ടിലെ കിണറ്റിൽ വീണ കരടിയെ മയക്കുവെടിവെച്ച് കീഴ്പ്പെടുത്താൻ ശ്രമിച്ചപ്പോൾ ചത്തുപോയിരുന്നു.
ഇത് വലിയ വിവാദമാകുകയും ചെയ്തിരുന്നു. വിതുരയിൽ മുമ്പും കരടിയുടെ ആക്രമണമുണ്ടായിരുന്നു.അതേസമയം, വയനാട്ടിൽ നരഭോജി കടുവയുടെ ശസ്ത്രക്രിയ പൂർത്തിയായി. മൂന്ന് മണിക്കൂർ സമയമെടുത്ത ശസ്ത്രക്രിയക്ക് ശേഷം കടുവയുടെ മുഖത്തുണ്ടായിരുന്ന വലിയ മുറിവ് തുന്നിക്കെട്ടി. പുത്തൂർ സുവോളജിക്കൽ പാർക്കിലാണ് കടുവയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്.
ശസ്ത്രക്രിയ വിജയകരമാണെന്ന് പാർക്ക് ഡയറക്ടർ ആർ. കീർത്തി ഐഎഫ്എസ് അറിയിച്ചു.കടുവയുടെ മുഖത്തെ മുറിവ് തുന്നിക്കെട്ടി. ഇനി 7 ദിവസം കടുവയെ നിരീക്ഷണത്തിൽ വയ്ക്കാനാണ് തീരുമാനമെന്നും പാർക്ക് ഡയറക്ടർ വ്യക്തമാക്കി.



