തിരുവനന്തപുരം: തിരുവനന്തപുരം വിതുര ബോണക്കാട് കരടിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ബോണക്കാട് കാറ്റാടിമുക്ക് സ്വദേശി ലാലാ (58) യ്ക്കാണ് പരിക്കേറ്റത്. ലൈനിലെ ലാലായെ (58) ആണ് ഇന്ന് പുലര്‍ച്ചെ രണ്ട് കരടികള്‍ ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്.

ഇന്ന് വെളുപ്പിന് വീടിന് മുറ്റത്ത് ഇറങ്ങിയപ്പോള്‍ രണ്ട് കരടികളാണ് ലാലായെ ആക്രമിച്ചത്. ലാലായെ അടിച്ച് നിലത്തിട്ട ശേഷം ഇടതുകാലിന്റെ മുട്ടിലും വലതു കൈയുടെ മുട്ടിലുമാണ് കടിച്ച് പരുക്കേല്‍പ്പിച്ചു. നിലവിളി കേട്ട് വീട്ടുകാരും അയല്‍ക്കാരും ഓടിയെത്തിയപ്പോള്‍ കരടി ഓടി രക്ഷപ്പെട്ടു.

കടിയേറ്റയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോണക്കാട് എസ്റ്റേറ്റില്‍ മാങ്ങയും ചക്കയും സുലഭമായതിനാലാണ് ജനവാസമേഖലയിലേക്ക് കരടി എത്തുന്നത്. പരുക്കേറ്റ ലാലയെ ആദ്യം വിതുര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.