- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഞ്ചിപ്പാറയിൽ യുവതിക്ക് നേരെ കരടിയുടെ ആക്രമണം; ഗുരുതര പരിക്ക് ; അക്രമത്തിനിരയായത് വീട്ടുമുറ്റത്ത് വച്ച്
വാൽപ്പാറ: കരടിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ യുവതിക്ക് ഗുരുതര പരിക്ക്. വാൽപ്പാറയ്ക്കടുത്തുള്ള ഇഞ്ചിപ്പാറ എസ്റ്റേറ്റ് ടോപ്പ് ഡിവിഷനിലെ തൊഴിലാളി പി.സബിതയെ(19) ആണ് കരടി ആക്രമിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
വീടിന് പുറത്തേക്കിറങ്ങിയ സബിതയെ തേയിലത്തോട്ടത്തിൽ മറഞ്ഞിരിക്കുകയായിരുന്ന കരടി ആക്രമിക്കുകയായിരുന്നു. യുവതിയുടെ കരച്ചിൽ കേട്ട് എത്തിയ തോട്ടം തൊഴിലാളികളാണ് കരടിയെ വിരട്ടിയോടിച്ചതിന് ശേഷം യുവതിയെ വാൽപ്പാറയിലെ ഗവ.ആശുപത്രിയിൽ എത്തിച്ചത്.
പരിക്ക് ഗുരുതരമായതിനാൽ സബിതയെ പൊള്ളാച്ചിയിലെ ഗവ.ആശുപത്രിയിലേക്ക് മാറ്റി. കയ്യിലും കാലിലുമാണ് പരിക്കേറ്റിരിക്കുന്നത്. ഇവർക്ക് ചികിത്സാചെലവിനുള്ള സഹായം വനംവകുപ്പ് അധികൃതർ കൈമാറി. ആദ്യ ഗഡുവായി 5000 രൂപയാണ് കൈമാറിയത്.
കഴിഞ്ഞ മാസം ഇതേ എസ്റ്റേറ്റിലെ തങ്കം എന്ന തൊഴിലാളിക്കും കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. കൂട് സ്ഥാപിച്ച് എത്രയും വേഗം കരടിയെ പിടികൂടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.




