- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: വനം വകുപ്പിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ വഴി വകുപ്പിനെ കൂടുതൽ ശക്തിപ്പെടുത്തിയ മുഖ്യ വനം മേധാവി ബെന്നിച്ചൻ തോമസ് ഇന്ന് സേവനത്തിൽ നിന്നും വിരമിക്കുന്നു. 1988 ബാച്ച് കേരളാ കേഡർ ഉദ്യോഗസ്ഥനാണ്.
നോർത്ത് വയനാട് ഡിവിഷനിൽ ഐ.എഫ്.എസ്. പ്രൊബേഷണറായി സർവീസിൽ പ്രവേശിച്ചു. മൂന്നാർ ഡിവിഷൻ അസിസ്റ്റന്റ് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ, തിരുവനന്തപുരം വനം വകുപ്പ് ആസ്ഥാനത്ത് മോണിറ്ററിങ് ഇവാല്യുവേഷൻ വിഭാഗം ഡി.സി.എഫ്, നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ. തേക്കടിയിൽ വൈൽഡ്‌ലൈഫ് പ്രിസർവേഷൻ ഓഫീസർ, ആസ്ഥാന ഓഫീസിൽ വേൾഡ് ഫുഡ് പ്രോഗ്രാം ഡി.സി.എഫ്., തേക്കടിയിൽ ഇക്കോ ഡെവലപ്പ്‌മെന്റ് ഓഫീസർ, മൂന്നാർ, കോന്നി എന്നിവിടങ്ങളിൽ ഡി.എഫ്.ഒ ആയും പ്രവർത്തിച്ചു.
Next Story



