കൊല്ലം: കൊല്ലം പരവൂർ തീരത്തോട് അടുത്ത് മത്സ്യബന്ധന വലയിൽ കുരുങ്ങിയ കൂറ്റൻ തിമിംഗല സ്രാവിനെ ഫയർഫോഴ്‌സും പ്രദേശവാസികളും വിനോദസഞ്ചാരികളും ചേർന്ന് രക്ഷപ്പെടുത്തി.

വലയിൽ കുരുങ്ങിയ സ്രാവ് മണലിൽ പൂണ്ടുപോയതിനാൽ കടലിലേക്ക് തിരികെ വിടുന്നത് ശ്രമകരമായിരുന്നു. തുടർന്ന് വടം കെട്ടി വലിയ പ്രയത്നത്തിലൂടെ സ്രാവിനെ സുരക്ഷിതമായി കടലിലേക്ക് തിരിച്ചയച്ചു. രക്ഷാപ്രവർത്തനത്തിൽ വിദേശ വിനോദസഞ്ചാരികളും പങ്കാളികളായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.