ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ബിഹാർ സ്വദേശി അറസ്റ്റിൽ. ബിഹാറിലെ കോങ്വാഹ് സ്വദേശി കുന്തൻകുമാർ (27) ആണ് പിടിയിലായത്.

ഇന്നലെ വൈകീട്ട് സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുമ്പോഴാണ് കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.