- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാവാത്ത സഹോദരന് ബൈക്ക് നൽകി; യുവാവിന് 34,000 രൂപ പിഴ
കൊച്ചി: പ്രായപൂർത്തിയാവാത്ത സഹോദരന് ബൈക്ക് ഓടിക്കാൻ നൽകിയ യുവാവിന് 34,000 രൂപ പിഴയിട്ട് കോടതി. യുവാവ് കോടതി പിരിയും വരെ തടവുശിക്ഷ അനുഭവിക്കണമെന്നും എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഉത്തരവിട്ടു.
തന്റെ അനുമതിയോടെയാണ് സഹോദരൻ ബൈക്ക് ഓടിച്ചതെന്ന് യുവാവ് കോടതിയിൽ പറഞ്ഞു. ബൈക്കിന്റെ രജിസ്ട്രേഷൻ 12 മാസത്തേക്കു റദ്ദാക്കാൻ കോടതി നിർദേശിച്ചു. യുവാവിന്റെ ലൈസൻസ് മൂന്നു മാസത്തേക്കു സസ്പെൻഡ് ചെയ്തു. നമ്പർ പ്ലേറ്റ് മറച്ചുകൊണ്ടായിരുന്നു സഹോദരന്റെ ബൈക്ക് യാത്ര. ബൈക്കിന് ഇൻഡിക്കേറ്റർ ലാംപുകളും റിവ്യു മിററും ഇല്ലായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.
Next Story



