ആറാട്ടുപുഴ: മകൻ ഓടിച്ച ബൈക്കിന് പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്ന മാതാവ് വീണു മരിച്ചു. കൊല്ലം ചവറ ചിറ്റൂർ പൊന്മന പുത്തൻപുര കിഴക്കതിൽ ഗോകുലം ഗോപകുമാറിന്റെ ഭാര്യ ശോഭയാണ് (46) മരിച്ചത്.

വ്യാഴാഴ്ച രാവിലെ ഒമ്പതു മണിയോടെ തീരദേശ പാതയിൽ ആറാട്ടുപുഴ തറയിൽകടവ് ഫിഷറീസ് ആശുപത്രിക്കു സമീപമാണ് അപകടം. കാറ്ററിങ് ജോലിക്കാരിയായ ശോഭ ഇളയ മകൻ രാഹുലിനൊപ്പം രാമഞ്ചേരി ഭാഗത്തുള്ള കല്യാണവീട്ടിലേക്ക് വരികയായിരുന്നു.

ബൈക്ക് ഓടിക്കൊണ്ടിരിക്കെ കാൽവെക്കാനുള്ള ഫൂട്ട് റെസ്റ്റ് ഒടിഞ്ഞു പോയതാണ് അപകടത്തിനു കാരണം. തലയടിച്ചു റോഡിലേക്കു വീണ ഇവരെ ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാഹുലിന്റെ കാലിനും പരിക്കേറ്റു. മറ്റൊരുമകൻ: ഗോകുൽ. സംസ്‌കാരം വെള്ളിയാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.