കൊല്ലം:അതിമ വേഗത്തിലെത്തിയ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം.അഞ്ചലിൽ ബൈക്കിടിച്ച് കാൽനട യാത്രക്കാരനും ബൈക്ക് ഓടിച്ച യുവാവുമാണ് മരിച്ചത്.കാൽനടയാത്രികനായ കുളത്തുപ്പുഴ സ്വദേശി മണിയൻ, ബൈക്ക ഓടിച്ചിരുന്ന പത്തടി സ്വദേശി ഷാജഹാൻ എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം.അമിത വേഗത്തിലെത്തിയ ബൈക്ക് റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച കാൽനട യാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.അപകടത്തെ തുടർന്ന് ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.