കൊല്ലം: കൊല്ലം മൈലക്കാട് ദേശീയപാതയിൽ ലോറി ഇടിച്ച് അച്ഛനും മകളും മരിച്ചു.മൈലക്കാട് സ്വദേശി ഗോപകുമാർ, മകൾ ഗൗരി എന്നിവരാണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ഇരുവരും.

പ്ലസ് ടു വിദ്യാർത്ഥിനിയായ മകളെ സ്‌കൂളിലാക്കുന്നതിനായി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചാത്തന്നൂർ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് ഗൗരി.

തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയ്ലറിൽ തട്ടി ഇരുവരും ടയറിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. ഗോപകുമാർ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. കൊട്ടിയത്തെ ആശുപത്രിയിൽ വച്ചാണ് ഗൗരി മരിച്ചത്.