- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡിൽ ബൈക്ക് തെന്നി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; മധ്യവയസ്കന് ദാരുണാന്ത്യം; സംഭവം ചാലക്കുടി പോട്ടയിൽ
തൃശ്ശൂർ: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് മധ്യവയസ്കൻ മരിച്ചു. ചാലക്കുടി പോട്ടയിലാണ് അപകടം നടന്നത്. കൊരട്ടി വെളിയത്തുവീട്ടിൽ 51 വയസുളള നെൽസൺ ജോർജ്ജ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. ബൈക്ക് റോഡിൽ തെന്നിവീണാണ് അപകടം സംഭവിച്ചത്.
ഗുരുതര പരിക്കേറ്റതിനെ തുടർന്ന് നെൽസണെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. അവിടെ വെച്ചാണ് നെൽസൺ മരണത്തിന് കീഴടങ്ങിയത്. വാടാനപ്പള്ളിയിലാണ് ഇയാൾ ജോലി ചെയ്യുന്നത്. അവിടെ നിന്ന് തിരികെ വരുന്ന വഴിക്കാണ് അപകടം നടന്നത്.
Next Story