അടൂർ:നിയന്ത്രണം വിട്ട ബൈക്ക് തണൽ മരത്തിലേക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം.കായംകുളം-പത്തനാപുരം സംസ്ഥാന പാതയിലാണ് നിയന്ത്രണം വിട്ട ബൈക്ക് തണൽ മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചത്.ഏനാദിമംഗലം കുന്നിടയിൽ വാടക വീട്ടിൽ താമസിക്കുന്ന കൊട്ടാരക്കര പ്ലാപ്പള്ളി രജിത്ത് ഭവനത്തിൽ പരേതനായ രാജേന്ദ്രൻ പിള്ളയുടെ മകൻ രജിത് രാജ് (32) ആണ് മരിച്ചത്.

ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന പൂതങ്കര അഖിൽ നിവാസിൽ അഖിലി (22)ന് പരിക്കേറ്റു.ചൊവ്വാഴ്ച രാത്രി 11.30 ന് ആയിരുന്നു അപകടം. പത്തനാപുരത്ത് നിന്ന് വീട്ടിലേക്ക് വരികയായിരുന്നു ഇരുവരും.രജിത് രാജ് പെയിന്റിങ് കരാറുകാരനാണ്.മാതാവ്: അമ്പിളി. സഹോദരൻ: അജിത് രാജ്.