മലപ്പുറം:തെരുവുനായ ബൈക്കിന് കുറുകെ ചാടിയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.ബൈക്ക് യാത്രികനായ എടപ്പാൾ വൈദ്യർമൂല സ്വദേശി വിപിൻദാസ് (31) ആണ് മരിച്ചത്.എടപ്പാൾ പൊന്നാനി റോഡിൽ ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്.

രാത്രിയിൽ ബൈക്കിലെത്തിയ യുവാവിന് മുന്നിലേക്ക് അപ്രതീക്ഷിതമായി നായ ചാടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു കാറിൽ ചെന്ന് ഇടിച്ചാണ് അപകടം സംഭവിച്ചത്.അതേ സമയം യുവാവിനെ ഇടിച്ചിട്ട കാർ നിർത്താതെ പോയിരുന്നു.