- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് വീടുകളിലെ ഷെഡുകളിലായി പാർക്ക് ചെയ്തിരുന്ന കാറും ബൈക്കുകളും തീയിട്ട് നശിപ്പിച്ച നിലയിൽ; ഒഴിവായത് വൻ ദുരന്തം; സംഭവം തിരുവനന്തപുരത്ത്
കോവളം: രണ്ട് വീടുകളിലായി ഷെഡുകളില്‍ പാർക്ക് ചെയ്തിരുന്ന കാറും ബൈക്കുകളും തീയിട്ടു നശിപ്പിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ അംബേദ്കര്‍ ഗ്രാമത്തില്‍ പനങ്ങോട് ശിവശങ്കരന്‍ നായരുടെ വീട്ടുവളപ്പിലുളള കാറും മൂന്നുബൈക്കുകളുമാണ് കത്തിച്ച നിലയിൽ കണ്ടെത്തിയത്.
തീപിടിച്ച കാറും ബൈക്കുകളും പൂര്‍ണ്ണമായി കത്തിനശിച്ചിട്ടുണ്ട്. വീടിന്റെ സമീപത്തുളള അടുക്കളയുടെ വര്‍ക്ക് ഏരിയയില്‍ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടറുകളില്‍ തീപടരാത്തത് ഒരു വലിയ ദുരന്തം ഒഴിവാക്കി.
സംഭവത്തെ തുടര്‍ന്ന് പോലീസ് സംഘവും ഫൊറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. തീപടരുന്നത് ശ്രദ്ധയില്‍പെട്ടതെന്ന് വീട്ടൂകാര്‍ പറഞ്ഞു. പിന്നാലെ ശിവശങ്കരന്‍ താമസിക്കുന്ന കുടുംബവീട്ടിലെ ഷെഡില്‍ സൂക്ഷിച്ചിരുന്ന രണ്ട് ബൈക്കുകളും വാടകയ്ക്ക് നല്‍കിയിരിക്കുന്ന തൊട്ടടുത്ത വീടിന്റെ ഷെഡില്‍ സൂക്ഷിച്ചിരുന്ന മൂന്നുവര്‍ഷം പഴക്കമുളള കാറും വാടകക്കാരുടെ ബൈക്കുമാണ് കത്തിച്ചത്.
ഏകദേശം പന്ത്രണ്ടര ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്ന് അഗ്‌നിരക്ഷാസേനാ അധികൃതര്‍ വ്യക്തമാക്കി. വീട്ടുടമയുടെ അകന്ന ബന്ധുവാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു.