തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കനത്ത് തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ബിനീഷ് കോടിയേരി. തോറ്റുപോയാല്‍ എന്ത് ചെയ്യുമെന്ന് ചെഗുവേര കാസ്ട്രോയോട് ചോദിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ്.

ഒരിക്കല്‍ ചെഗുവേര ഫിദല്‍ കാസ്ട്രോയോട് ചോദിച്ചു 'ഫിദല്‍ നമ്മള്‍ തോറ്റു പോയാല്‍ എന്തു ചെയ്യും...?' ഫിദല്‍ മറുപടി പറഞ്ഞു 'പോരാട്ടം തുടരും' ചെഗുവേര വീണ്ടും ചോദിച്ചു 'അപ്പോള്‍ നമ്മള്‍ വിജയിച്ചാലോ..?' ഫിദല്‍ മറുപടി പറഞ്ഞു 'വീണ്ടും പോരാട്ടം തുടരും' 'അതെ., വീണ്ടും പോരാട്ടം തുടരും..'- എന്നാണ് ബിനീഷിന്റെ പോസ്റ്റ്.