- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിനോയ് കോടിയേരിയുടെ ഹർജി തീർപ്പാക്കി
കൊച്ചി: ആദായനികുതിവകുപ്പ് റിട്ടേൺ ഫയൽ ചെയ്യാൻ ബിനോയ് കോടിയേരിക്ക് നിർദ്ദേശം. ബിനോയ് കോടിയേരിയുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി. ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകൾ നൽകണമെന്ന് ഹൈക്കോടതി. ആദായനികുതി വകുപ്പിന്റെ തുടർച്ചയായ നോട്ടിസുകൾക്കെതിരെ ബിനോയ് കോടിയേരി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
ജസ്റ്റിസ് ദിനേശ് കുമാർ സിങ് ഹർജി ഇന്നു പരിഗണിച്ചു. 2015 - 2016 മുതൽ 2021-2022 വരെയുള്ള ഇൻകംടാക്‌സ് റിട്ടേണുകൾ, ബാലൻസ് ഷീറ്റ്, ബാങ്ക് പലിശ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ ഹാജരാക്കാനാണു തുടരെയുള്ള നോട്ടിസുകളിൽ നിർദ്ദേശം നൽകിയിരിക്കുന്നത്. 6 വർഷത്തിലേറെ പഴക്കമുള്ള കാലത്തെ നികുതി റിട്ടേണുകൾ റീ ഓപ്പൺ ചെയ്യാൻ നിയമമില്ലെന്നും ചൂണ്ടിക്കാട്ടി ഇക്കാര്യത്തിൽ മറുപടി നൽകിയിരുന്നു.
ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ഹോംസ് ജനറൽ ട്രേഡിങ് ലിമിറ്റഡിന്റെ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഹാജരാക്കണമെന്ന നോട്ടിസുകൾ ചോദ്യം ചെയ്താണു ഹർജി നല്കിയത്. നോട്ടിസിൽ പറയുന്ന ഹോംസ് ലിമിറ്റഡുമായി തനിക്കു ബിസിനസ് ബന്ധങ്ങളില്ലെന്നു ഹർജിയിൽ അറിയിച്ചു.



