- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽ.ഡി.എഫ് സർക്കാർ തൊഴിലാളിയെ മറക്കരുത്; നയം നടപ്പാക്കുമ്പോൾ വാഗ്ദാനങ്ങൾ ഓർക്കണം: ബിനോയ് വിശ്വം
തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെതിരെ വിമർശനം ഉന്നയിച്ചു സിപിഐ നേതാവും എ.ഐ.ടി.യു.സി ദേശീയ വർക്കിങ് പ്രസിഡന്റുമായ ബിനോയ് വിശ്വം എംപി. സർക്കാറിന്റെ മുൻഗണനാ ക്രമങ്ങളിൽ മാറ്റം വേണം. ഇല്ലെങ്കിൽ ഈ പോക്ക് ശരിയല്ലെന്ന് പറയേണ്ടി വരുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
എൽ.ഡി.എഫ് സർക്കാർ തൊഴിലാളിയെ മറക്കാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. എ.ഐ.ടി.യു.സി സെക്രട്ടറിയേറ്റ് സമരത്തിൽ സംസാരിക്കവെയാണ് ഇടത് സർക്കാറിനെ രൂക്ഷമായി ബിനോയ് വിശ്വം വിമർശിച്ചത്.
സർക്കാറിന്റെ മുൻഗണനാ ക്രമങ്ങളിൽ മാറ്റം വേണം. ഇല്ലെങ്കിൽ ഈ പോക്ക് ശരിയല്ലെന്ന് പറയേണ്ടി വരുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. വിഭവം കുറവാണെങ്കിൽ ആദ്യം ആരെ പരിഗണിക്കണമെന്ന് തീരുമാനിക്കണം. ഖജനാവിലെ പണം പങ്കുവെക്കുമ്പോൾ ആദ്യം ചിന്തിക്കേണ്ടത് വിശക്കുന്നവനെപ്പറ്റിയാണ്. വന്ന വഴി മറക്കാൻ പാടില്ലെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.