- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിരണത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു
പത്തനംതിട്ട: നിരണത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. ഗ്രാമപഞ്ചായത്തിലെ 11ാം വാർഡിൽ കുര്യൻ മത്തായി, നിരണം കിഴക്കുഭാഗം എന്ന കർഷകന്റെ താറാവുകൾക്കാണ് പക്ഷിപ്പനി (എച്ച് 5 എൻ 1) സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ഈ പ്രദേശത്തുനിന്നും 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും ജൂൺ ഏഴുവരെ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാനും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണൻ ഉത്തരവായി.
ഈ പ്രദേശങ്ങളിൽ താറാവ്, കോഴി, കാട, മറ്റു പക്ഷികൾ എന്നിവയുടെ വിൽപ്പനയും കടത്തലും നടക്കുന്നില്ലെന്ന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ഉറപ്പുവരുത്തേണ്ടതും സ്‌ക്വാഡ് രൂപീകരിച്ച് കർശന പരിശോധകൾ നടത്തേണ്ടതുമാണ്. മൃഗസംരക്ഷണ വകുപ്പിന്റെ ആക്ഷൻപ്ലാൻ പ്രകാരമുള്ള തയ്യാറെടുപ്പുകളും രോഗനിയന്ത്രണ നടപടികളും കർശനമായി നടപ്പാക്കുന്നുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഉറപ്പുവരുത്തണം.
ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമപഞ്ചായത്ത് വാർഡ് 13, തഴക്കര ഗ്രാമപഞ്ചായത്ത് വാർഡ് 11, ചമ്പക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് മൂന്ന് എന്നീ പ്രദേശങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ള സാഹചര്യത്തിൽ ഈ പ്രദേശങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിൽ ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിലെ കടപ്ര, പെരിങ്ങര, നിരണം, പന്തളം, കുളനട, തുമ്പമൺ എന്നീ ഗ്രാമപഞ്ചായത്തുകളിൽ താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും മെയ് 25 വരെ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാനും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണൻ ഉത്തരവായി.